പെരുമ്പാവൂര്‍: കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെ അന്തേവാസി പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശിനി പാര്‍വതിയെ തേടി മകന്‍ മണികണ്ഠന്‍ എത്തി. മാനസിക നില തെറ്റിയ അവസ്ഥയില്‍ 2007 ജൂലൈയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പാര്‍വതിയെ അഭയഭവനില്‍ എത്തിച്ചത്. ചിട്ടയായ പരിചരണവും ചികിത്സയും കൊണ്ട് മാനസിക നില വീണ്ടെടുത്ത പാര്‍വതി സ്വന്തം വീടും, സ്ഥലവും ഓര്‍ത്തെടുത്ത് കത്തെഴുതിയത് മകനെയും കുടുംബാംഗങ്ങളെയും കണ്ടെത്താന്‍ സഹായകമായെന്ന് അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന്‍ പറഞ്ഞു.