കുമളി >>>ലോകത്തിൽ ഇന്ന് നില വി ലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണ ക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അ ണക്കെട്ടാണ് മുല്ലപ്പെരിയാർ . സഹ്യനി ൽ നിന്ന് ഉത്ഭവിച്ചു പടിഞ്ഞാറോട്ട് ഒഴു കുന്ന മുല്ലയാർ , പെരിയാർ നദികൾക്ക് കുറുകെ നിർമിച്ച അണക്കെട്ടിന് ഇന്ന് 125 വയസ്സ് തികഞ്ഞു. 1886 ഒക്ടോബ ർ 29 ന് നിർമാണ കരാർ ഒപ്പിട്ട് ഒമ്പത് വ ർഷത്തിന് ശേഷം 1895 ഒക്ടോബർ 10 നാണ് അണക്കെട്ട് കമ്മീഷൻചെയ്ത ത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നി ർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എ ന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയി ലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടു കളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണ ക്കെട്ട്.