കാണാതെ പോകരുത് ഈ തൊന്തരവുകൾ ടി.വി യും ഫോണും വൈദ്യുതിയും ഉണ്ടെങ്കിലും നെറ്റ് വർക്ക് ഇല്ലെങ്കിൽ എല്ലാം തകിടം മറിയും

web-desk - - Leave a Comment

അനൂപ് വീപ്പനാടൻ

കൊച്ചി: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് ആരംഭിച്ചതോടെ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം കാരണം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ദുരിതമാവുന്നു.ടി.വി യും ഫോണും കറണ്ടും ഉണ്ടെങ്കിലും മൊബൈൽ നെറ്റ് വർക്ക് ഇല്ലെങ്കിൽ എല്ലാം തകിടം മറിയും. ഓൺലൈൻ പഠനത്തിന് കൂടുതൽ പേരും നേരിടുന്നത് നെറ്റ് വർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ക്ലാസുകൾ സജീവമായതോടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇൻ്റർനെറ്റ് സ്പീഡ് കുറയുന്നതായി പരാതി. ഒരേ സമയം ഡാറ്റാ ഉപയോഗം വർധിച്ചതോടെ ഓൺലൈൻ ക്ലാസുകളിൽ തടസം നേരിടുന്നതായി രക്ഷിതാക്കൾ പറയുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ പഠനം പോലും കാണാനാവാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നത്. പല സ്ഥലങ്ങളിലും നമുക്ക് ശരിയായ സ്പീഡിൽ ഇൻ്റെർനെറ്റിന് സ്പീഡ് ലഭിക്കുകയില്ല. കണക്ഷൻ്റെ വേഗത പലപ്പോഴും അത്യാവശ്യകാര്യങ്ങൾ ബ്രൗസ് ചെയ്യുമ്പോഴും, വീഡിയോസ് ഡൗൺലോഡ് ചെയ്യുമ്പോഴുമെല്ലാം പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. ഇതു കാരണം ഇൻ്റർനെറ്റുള്ളിടത്ത് മൊബൈൽ ഫോൺ കോണ്ടുപോയി പാoഭാഗം ഡൗൺലോഡ് ചെയ്ത് കൊണ്ടുവന്ന് പഠിക്കേണ്ട അവസ്ഥയാണ്. ഫോർജിനെറ്റ് വർക്ക് കിട്ടിയാലും മിക്കപ്പോഴും ടുജിയുടെ വേഗത പോലുമില്ലാത്ത അവസ്ഥയാണ്. മൊബൈൽ നെറ്റുവർക്കുകളെല്ലാം തന്നെ ഓൺലൈൻ പഠനത്തെ ദുരിതത്തിലാക്കുന്നു. കമ്പ്യൂട്ടർ, ടാബ്ലെറ്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് എല്ലാവർക്കുമില്ല എന്ന കുറവ് മറികടക്കുമ്പോഴും മൊബൈൽ നെറ്റ് വർക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോഴും മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ പ്രയോജനം എല്ലാവരിലേക്കും എത്തുന്നത്, ഇതിനായി ഇൻ്റർനെറ്റ് സൗകര്യം ലഭിക്കാത്ത സ്ഥലത്ത് ബദൽ സംവിധാനം ഒരുക്കണം അതുപോലെ കറൻ്റ് ഇല്ലാത്ത വീടുകളിൽ സോളാർ വൈദ്യുതി പോലുള്ള ബധൽ മാർഗങ്ങൾ കണ്ടെത്തുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *