🚲 സൈക്കിളിൽ പ്രതിഷേധവു മായി എബിൻ

സ്വന്തം ലേഖകൻ -

 പെരുമ്പാവൂർ>>>മോട്ടോർ വാഹന പണിമുടക്ക് ദിനത്തിൽ ഇന്ധന വില വർധനവിനെതിരെ  വ്യത്യസ്ത പ്രതിഷേധവുമായി എബിൻ. ടൂറിസം അധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ പെരുമ്പാവൂർ സ്വദേശി കെ. ഐ. എബിൻ സൈക്കിളിൽ ചുറ്റി  സഞ്ചരിച്ചാണ് തന്റെ പ്രതിഷേധം അറിയിച്ചത്. മാറമ്പള്ളി, ചാലക്കൽ, തിരുവൈരാണിക്കുളം, കാലടി, ഒക്കൽ, കൂവപ്പടി, ഇരിങ്ങോൾ എന്നീ പ്രദേശങ്ങൾ ആണ് എബിൻ സൈക്കിളിൽ  സന്ദർശിച്ചത്.  


“പെട്രോൾ വിലവർദ്ധനവിന് സൈക്കിൾ സവാരി  ആണ് മറുപടി” എന്ന വിഷയം ഉയർത്തികാട്ടി ആണ് എബിൻ ഒരു ദിവസത്തെ പര്യടനം നടത്തിയത്.

ദിനം പ്രതി വർധിക്കുന്ന പെട്രോൾ വില സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന് ഒരിക്കലും താങ്ങാൻ പറ്റുന്നതല്ല എന്നും എബിൻ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചെറിയ യാത്രകൾക്ക് സൈക്കിൾ ആണ് ഉപയോഗിക്കുന്നത്. 

പര്യടനത്തിന്റെ ഭാഗമായി ഇരുപത്തി അഞ്ച് കിലോമീറ്റർ ദൂരമാണ് എബിൻ സൈക്കിളിൽ സഞ്ചരിച്ചത്. പരിസ്ഥിതി സൗഹ്രദവും ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് സൈക്കിൾ യാത്ര എന്നും എബിൻ പറഞ്ഞു.

മുൻപ് സൈക്കിളിൽ ചുറ്റി സഞ്ചരിച്ചു പോൾ ടൂറിസം എന്ന ആശയം 2020ൽ നടപ്പിലാക്കിയ സഞ്ചാരി കൂടിയാണ് കെ. ഐ. എബിൻ. കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടിയാണ് എബിൻ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →