ഹോസ്റ്റല്‍ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു; മുന്‍ സഹപ്രവര്‍ത്തകനായി പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ -

ആലപ്പുഴ>>> സ്വകാര്യ ഹോസ്റ്റല്‍ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം കാക്കനാടുള്ള സ്വകാര്യ ഹോസ്റ്റലിലെ മാനേജര്‍ അരുണ്‍ കോശിയെയാണ് ഇതേ സ്ഥാപനത്തിലെ തന്നെ മുന്‍ ജീവനക്കാരന്‍്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയത്. മര്‍ദനമേറ്റ് അവശനായ അരുണ്‍ കോശി പുലര്‍ച്ചെ അര്‍ത്തുങ്കലില്‍ വെച്ച്‌ സംഘത്തിന്‍്റെ കൈയില്‍നിന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസ് ഇയാളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയ കൊല്ലം സ്വദേശി മധുവിനായി പൊലീസ് അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →