ഹോമിയോ ഡോക്ടര്‍മാര്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച മരുന്നുകള്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയില്ല: ഹൈക്കോടതി

സ്വന്തം ലേഖകൻ -

കൊച്ചി>>>  കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. അംഗീകൃത ഹോമിയോ ഡോക്ടര്‍മാര്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച മരുന്നുകള്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് ചികിത്സയ്ക്ക് ഹോമിയോ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →