ഹോട്ടലിൽ അതിക്രമം നടത്തിയ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ >>> ആലുവ പറവൂർ കവ ലയിലുള്ള സ്വകാര്യ ലോഡ്ജിൽ അതിക്രമിച്ച് കയറി ഹോട്ടൽ ഉടമകളേയും ജീവനക്കാരെയും താമസക്കാരേയും ആക്രമിച്ച പ്രതി പിടിയിൽ. ആലുവ വെസ്റ്റ് വില്ലേജ് തോട്ടക്കാട്ടുകരയിൽ ഓലിപറമ്പിൽ വീട്ടിൽ  സോളമൻ (29) ആണ് പിടിയിലായത്.കഴി ഞ്ഞ ഫെബ്രുവരിയിലാണ് സംഭ വം നടന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. എസ്.എച്ച.ഒ രാജേഷ്.പി.എസിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ   അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ പി വി സുരേഷ് കുമാർ, റെജി എം ടി, സുരേഷ് പി, ഷാജു ടി വി , എ എസ് ഐ ജമാൽ, എസ് സി പി ഒ നവാബ്, ഷൈജ ജോർജ്ജ്, മീരാൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *