ഹെൽപ് ഡസ്ക് ഓഫീസ് ഉദ്ഘാ ടനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>> ഡി.വൈ.എഫ്. ഐ യുടെ നേതൃത്വത്തിൽ കോവിഡ് പ്രതി രോധ പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽഹെൽപ് ഡസ്ക് പ്രവർ ത്തനം ആരംഭിച്ചു.

രോഗികളുടെ യാത്രയും മരുന്ന് ഭക്ഷ ണം,വീടുകളുടെ ഡിസൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ് ഡെസ്ക്കുമായി ബന്ധ പ്പെടാവുന്നതാണ്. ഗവണ്മെന്റ് ആശുപത്രിക്ക് സമീപം എ കെ ജി റോഡിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് ഓഫീസ് ആന്റണി ജോൺ എം എൽ എ ഉൽഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ കെ വി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ബ്ലോക്ക്‌ സെക്രട്ടറി ആദർ ശ് കുര്യാക്കോസ്, മേഖല സെക്രട്ടറി മാരായ എൽദോസ് പോൾ, എൽസൺ വി സജി, കെ ജെ ചന്ദ്രപാൽ, ടി എ ഷാഹിൻ കെ എൻ ശ്രീജിത്ത്‌ എസ് എഫ് ഐ ഏരിയ സെക്രട്ടറി ജോജിഷ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →