ഹമാസ് ഭീകരര്‍ക്ക് പാകിസ്താന്‍ പട്ടാളം പരിശീലനം നല്‍കുന്നുണ്ട്: വെളിപ്പെടുത്തലുമായി പാക് സെനറ്റര്‍

സ്വന്തം ലേഖകൻ -

ഇസ്ലാമാബാദ്>>>  ഹമാസ് ഭീകരര്‍ക്ക് പാകിസ്താന്‍ പട്ടാളത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് പാക് സെനറ്ററുടെ വെളിപ്പെടുത്തല്‍. രാജ സഫര്‍-ഉള്‍-ഹഖാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഹമാസ് ഭീകരര്‍ക്ക് പാകിസ്താന്‍ പട്ടാളം പരിശീലനം നല്‍കുന്നുണ്ടെന്നായിരുന്നു രാജ സഫറിന്റെ വെളിപ്പെടുത്തല്‍.

‘1981ല്‍ ഞാന്‍ അബു ജിഹാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേലുമായി എപ്പോഴെല്ലാം സംഘര്‍ഷം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ധീരമായി പോരാടിയത് പാകിസ്താനില്‍ നിന്നും പരിശീലനം നേടിയവരാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അവര്‍ക്ക് മുന്‍പും പരിശീലനം നല്‍കിയിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്’- രാജ സഫര്‍ ഉള്‍-ഹഖ് പറഞ്ഞു.

പാകിസ്താന്‍ പട്ടാളത്തിന് ഗാസയില്‍ കമാന്‍ഡോ യൂണിറ്റ് ഉണ്ടെന്ന് രാജ സഫര്‍ വെളിപ്പെടുത്തി. ഇസ്രായേലും പാലസ്തീനും തമ്മില്‍ അടുത്തിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് പാകിസ്താന്‍ സെനറ്ററുടെ തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്. പാകിസ്താന്‍ മുസ്ലീം ലീഗിന്റെ (എന്‍) ചെയര്‍മാനായ രാജ സഫര്‍ ഈജിപ്തിലെ പാകിസ്താന്‍ അംബാസഡറുമാണ്

.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →