ഹത്‌റാസ്: ഭരണകൂടവേട്ടയെ ചെറുക്കുക – എസ്.ഐ.ഒ.

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>ഉത്തര്‍പ്രദേശിലെ ഹാത്‌റാസിലേക്ക് വാര്‍ത്താ ശേഖരണത്തിനായി പോകുംവഴി ഉത്തര്‍പ്രദേശിലെ മഥുര ടോള്‍ബൂത്തിന് സമീപത്തുവെച്ച് യു.പി. പോലീസ് തട്ടികൊണ്ടുപോയി യു.എ.പി.എ. ചുമത്തി ജയിലിലടച്ച അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന്റെയും, വിദ്യാര്‍ഥി നേതാവ് റഊഫിന്റെയും മോചനം ആവശ്യപ്പെട്ട് എസ്.ഐ.ഒ. ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ജമാല്‍ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി റൈറ്റ് വാച്ച് സെക്രട്ടറി എ.എം. നദ്‌വി, കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് തൗഫീഖ് മുഹമ്മദ്, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത്, സെക്രട്ടറി ഷാഹിദ് അഷ്ഫാഖ് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →