ഹണി ട്രാപ്‌, ഒരു യുവതിയടക്കം 5 പേർ പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ കോതമംഗലത്തെ ഒരു ലോഡ്ജിൽ വിളിച്ചു വരുത്തി നിർബന്ധിച്ചു ഫോട്ടോ എടുത്തു ഭീഷണിപെടുത്തി പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത അഞ്ചു പേർ പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പാലമറ്റം ഇഞ്ചത്തൊട്ടി സ്വദേശി മുളയം കോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട് അശ്വിൻ (19), നെല്ലിക്കുഴി കപ്പും ചാലിൽ മുഹമ്മദ്‌ യാസിൻ(22), കുറ്റിലഞ്ഞി പുതുപ്പലം കാഞ്ഞിരകുഴി ആസിഫ്( 19 ), നെല്ലിക്കുഴി പറമ്പിൽ റിസ്വാൻ(21) എന്നിവരാണ് അറസ്റ്റിലായത്.
കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി ബ്ലാക്‌മെയിൽ ചെയ്താണ് പണവും കാറും തട്ടിയെടുത്തത്. ഇയാളുടെ മൂവാറ്റുപുഴയിലെ ഡി.ടി.പി. സെന്ററിലെ ജീവനക്കാരിയായിരുന്നു ആര്യ. ലോക്‌ഡൗൺ കാലത്ത് ഇവിടത്തെ പണി നിർത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ഇവർ മുറിയിൽ കഴിയവെ ആര്യയുടെ രണ്ട് സുഹൃത്തുക്കൾ സ്ഥല​ത്തെത്തുകയും ഇവരെ അർധനഗ്​നരായി ചേർത്തുനിർത്തി ചിത്രങ്ങൾ പകർത്തുകയും ചെയ്​തു. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി സ്ഥാപന ഉടമയോട്​ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈയിൽ ഇല്ലെന്ന്​ പറഞ്ഞപ്പോൾ ഇയാൾ വന്ന കാറിൽ കയറ്റിക്കൊണ്ടുപോവുകയും യാത്രാ മധ്യേ മറ്റു മൂന്നു പേർ കൂടി കാറിൽ കയറുകയും ചെയിതു. സംഭവം നടന്ന ചൊവ്വെ ഴ്ച രാത്രിയും, ബുധനാഴ്ചയും
കാറിൽ കറങ്ങുന്നതിനിടെ വിവിധ എടിഎമ്മുകളിൽ നിന്നായി 35,000 രൂപ പിൻവലിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടപ്പടിയിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കണം എന്നു പറഞ്ഞു കാറിൽ നിന്ന്പുറത്തിറങ്ങി രക്ഷപ്പെട്ട ഉടമ,ബഹളം വച്ചു ആളുകളെ കൂട്ടുകയും, അവർ കാർ തടഞ്ഞു വച്ചു, കോട്ടപ്പടി പോലീസിനെ വിവരമറിയിച്ചു, കോട്ടപ്പടി പൊലീസിന്റെ സഹായത്തോടെപ്രതികളിൽ ആര്യ, അശ്വിൻ എന്നിവരെ കോതമംഗലം പൊലീസിന് കൈമാറുകയും ചെയിതു. ഇവരെചോദ്യം ചെയ്തതിൽ നിന്നാണ് ഇതിൽ പങ്കുള്ള മറ്റുള്ളവരെ കുറിച്ചു വിവരം ലഭിച്ചത് .കാറിൽ നിന്ന് രക്ഷ പെട്ട 3പേരെ കോതമംഗലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പോലീസ് പിടികൂടി. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ അനിൽ ബി, എസ്. ഐ. ശ്യംകുമാർ, എ എസ് ഐ നിജു ഭാസ്കർ, രഘു നാഥ്, മുഹമ്മദ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത്, പരീത്, ആസാദ്‌, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറെസ്റ്റ്‌ ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയിതു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *