LOADING

Type to search

ഹണി ട്രാപ്പ് യുവാവ് പിടിയിൽ

Crime kalady police news

കാലടി>>>മധ്യവയസ്കനെ ഹണി ട്രാപ്പിൽ പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്ക്കനെയാണ് ഹണി ട്രാപ്പിൽ പ്പെടുത്തി മർദിച്ച് പണം തട്ടാൻ ശ്രമിച്ചത്. ഇയാളെ വിളിച്ചു വരുത്തി പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കൊടുക്കാൻ വിസമ്മതിച്ചപ്പോളായിരുന്നു മർദ്ദനം.

കാപ്പ കഴിഞ്ഞ് അടുത്ത കാലത്താണ് നിഖിൽ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ് , എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി. ഒ മാരായ അനിൽകുമാർ, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുളത്. അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.