ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും

web-desk -

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും.കോവിഡിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷാവിഭാഗവും ഹജ്ജ് മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹാജിമാരുടെ സുരക്ഷക്കായി വന്‍ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

നാളെ ഹജ്ജ് കര്‍മ്മത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹാജിമാര്‍ മിനായിലൊരുക്കിയ താമസ കേന്ത്രങ്ങളില്‍ തങ്ങും. മിനാ ടവറിലും ടെന്റുകളിലുമായാണ് ഹാജിമാര്‍ക്കുള്ള താമസകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്. കൊവിഡ് വാക്സിനടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്‌, പ്രത്യേക ഹജ്ജ് അനുമതി നേടിയ അറുപതിനായിരം പേര്‍ക്കുമാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു അനുമതിയുള്ളത്.