തിരുവനന്തപുരം>>> കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം, രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര, ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ, എന്നിവിടങ്ങളിലേക്കുള്ള ഡിഗ്രി കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ചിത്രകല, ശിൽപ കല, അപ്ലൈഡ് ആർട്സ് ( പരസ്യ കല ) എന്നീ വിഷയങ്ങളിൽ നാല് വർഷത്തെ ഡിഗ്രി കോഴ്സുകളാണ് ഈ കോളേജുകളിലുള്ളത്. അഭിരുചി പരീക്ഷയുടെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ ലഭിക്കുക.കലാ മേഖലയിൽ അഭിരുചിയുള്ളവർക്ക് അവരുടെ ഇഷ്ട കലാവിഷയത്തിൽ ആധികാരികമായ പഠനം നടത്താൻ സഹായിക്കുന്നതാണ് ഈ കോഴ്സുകൾ. ആദ്യത്തെ ഒരു വർഷം എല്ലാ വിഷയങ്ങളിലുമുള്ള അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുകയും രണ്ടാമത്തെ വർഷം മുതൽ വിദ്യാർത്ഥിയുടെ അഭിരുചിയനുരിച്ച്, ചിത്രകല, ശിൽപ കല, അപ്ലൈഡ് ആർട്സ് ( പരസ്യ കല ) എന്നീ വിഷയങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് വളരെ ആഴത്തിൽ പഠിക്കുകയും വേണം. ഓരോ വിഷയത്തിലും ലോകോത്തര നിലവാരത്തിലുള്ള സിലബസും, പഠന സൗകര്യങ്ങളുമാണ് മൂന്ന് കോളേജിലും ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7വരെ http:/www.admissions.dtekerala.gov.in/ എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 18, 19 തീയതികളിൽ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒക്ടോബർ 22 ന് പരീക്ഷ നടത്തുകയും നവംബർ 15 ന് മുൻപായി അഡ്മിഷൻ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നതായിരിക്കും.
വിശദവിവരങ്ങൾക്ക് 0471 – 2561313 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.