സർക്കാർ ആനുകൂല്യങ്ങളും, പരിരക്ഷയും വ്യാപാര-വ്യവസായ മേഖലകൾക്കും നൽകണം-വിവിധ സംഘടനകൾ

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട്>>>വരുമാനത്തിന്റെ സിംഹഭാഗവും ആദായനികുതി, ജി എസ് ടി, തൊഴിൽ നികുതി മുതലായവ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നികുതിയും ലൈസൻസ് ഫീസുകളുമായി അടയ്ക്കുന്ന ഈ മേഖലയ്ക്ക് അർഹമായ ആനുകൂല്യങ്ങളും, പരിരക്ഷയും, പരിഗണനയും നൽകണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

 പ്രസിഡണ്ട് ഷെവലിയാർ സി. ഇ.  ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഡോക്ടർ എ.വി.അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ തളരാതെ മാറിയ സാഹചര്യങ്ങളെ അവസരങ്ങളാക്കി സ്വന്തം കഴിവുകളും പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും, സംഘടനകൾ വെവ്വേറെ  സർക്കാർ ആനുകൂല്യങ്ങൾക്ക്   ശ്രമിക്കുന്നതിന് പകരം യോജിച്ച്  പ്രവർത്തിക്കുന്നതിന് ഈ സംയുക്തയോഗം തുടക്കം കുറിക്കട്ടെ എന്നും  ആശംസിച്ചു.
   2020-21 സാമ്പത്തിക വർഷ ലൈസൻസ് ഫീ, നികുതി-പിഴ, പലിശ ഒഴിവാക്കണം:  കഴിഞ്ഞ നാലു വർഷങ്ങളായി നോട്ട് നിരോധനം(2016നവംബർ 8), ജി എസ് ടി 01/07/2017), പ്രളയം (2 തവണ ),  മലബാർ മേഖലയിൽ നിപ്പ, കോവിഡ് 19(2020 മാർച്ച് മുതൽ),  ലോക്ക്ഡൗൺ  നിയന്ത്രണം മൂലം സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചിടൽ  പ്രതിസന്ധിമൂലം ചെറുകിട-ഇടത്തര- വ്യാപാര – വ്യവസായ- ടൂറിസ- ഗതാഗത- നിർമ്മാണ സമസ്ത മേഖലകളും ദുരിതത്തിലായി. ഇപ്പോൾ സ്ഥാപനം തുറക്കാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഉടമകൾക്കും, ജീവനക്കാർക്കും കോവിഡ് വ്യാപനം മൂലം കടകൾ തുറക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാണ്.  യഥാസമയം യാതൊരു സേവന ആനുകൂല്യം ലഭിക്കാതെ കേന്ദ്ര-സംസ്ഥാന നികുതികൾ അടയ്ക്കാനും നിയമങ്ങൾ കൃത്യമായി പാലിക്കാനും വിധിക്കപ്പെട്ടവരാണ് ഈ മേഖല.    രാജ്യം പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളിൽ പ്രധാനമന്ത്രി/മുഖ്യമന്ത്രി ദുരിതാശ്വാസഫണ്ട്, പ്രളയസെസ്, അഡീഷണൽ സെസ്, നൽകിയും, ദുരിതാശ്വാസ സേവന പ്രവർത്തനങ്ങളിൽ മാതൃകാപരമായി സഹകരിക്കുന്നു. സർക്കാർ ജോലി ലഭിക്കാത്തതു മൂലം സ്വയം തൊഴിൽ കണ്ടെത്തിയവരും, തൊഴിൽ നൽകുന്ന വരാൽ ഭൂരിപക്ഷം സ്ഥാപനം നടത്തുന്നവരും, അവരുടെ ജീവനക്കാരും, തൊഴിലാളികളും.   പ്രളയം,തുടർച്ചയായ അടച്ചിടൽ മൂലം കോടികളുടെ നാശനഷ്ടം സംഭവിച്ച അവർക്ക് സർക്കാരുകളിൽ നിന്നും യാതൊരു ആനുകൂല്യവും നാളിതുവരെ ലഭിച്ചിട്ടില്ല.
 സർക്കാർതല ആനുകൂല്യങ്ങൾ, ശമ്പളം, ഓവർടൈം, ചികിത്സ, വീടുവയ്ക്കാനും വാഹനം വാങ്ങാനും കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ കുടുംബസമേതം ടൂർ, പെൻഷൻ ക്ഷാമബത്ത, ഉത്സവബത്ത, ബോണസ്, ഇടക്കാല ആശ്വാസം ജനപ്രതിനിധികൾ, സർക്കാർ, അർദ്ധ സർക്കാർ  പൊതുമേഖല ഉദ്യോഗസ്ഥന്മാർക്ക് മാത്രം ലഭിക്കുന്നു. ഭൂരിഭാഗം വരുന്ന അസംഘടിത വിഭാഗത്തിന് യാതൊരു ആനുകൂല്യവും നൽകുന്നില്ല.   മതിയായ കാരണം മൂലം ജി എസ് ടി റിട്ടേൺ സമർപ്പണം, വിവിധ ലൈസൻസ്ഫീ. കെട്ടിടനികുതി. ഭൂനികുതി. ലൈസൻസ് പുതുക്കൽ. വൈദ്യുതിബിൽ അടക്കാൻ വൈകിയാൽ പിഴയും പലിശയും ചുമത്തുന്നു.
  ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ട ഈ മേഖലയിലെ സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിലനിൽപ്പിനെ 2020 – 21 സാമ്പത്തികവർഷത്തെ കേന്ദ്ര – സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് ഫീ ഡി ആൻഡ്  ഒ ലൈസൻസ്, കെട്ടിട ഭൂനികുതി, ബസ് – ഓട്ടോ വാഹന നികുതി ഒഴിവാക്കി അടിയന്തര ആശ്വാസം നൽകണമെന്നും   അടിയന്തര സംയുക്തയോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.  ജി എസ് ടി യുമായി നിരവധി പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാന ജി എസ് ടി ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം താമസിയാതെ വിളിച്ചു ചേർക്കണമെന്ന് ചെയർമാൻ ബഹു:ധനമന്ത്രിയോടും, കൺവീനർ ജി എസ് ടി കമ്മീഷണറോടും  യോഗം അഭ്യർത്ഥിച്ചു.
ഫർണിച്ചർ മാനുഫാക്ചേഴ്സ്  & മാർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ ഖജാൻജി റാഫി പി.ദേവസി ,വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പറ്റാനി.  അഖിലേന്ത്യാ ആയുർവേദ സോപ്പ് നിർമ്മാണ അസോസിയേഷൻ വൈസ് പ്രസിഡണ്ട്  ശ്രീകല മോഹൻ, കേരള സംസ്ഥാന സ്മാൾ സ്കെയിൽ സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ബി.പി.സിദ്ദീഖ്ഹാജി,  എം.വി.കെ ഗ്രൂപ്പ് ചെയർമാൻ എം.വി.,കുഞ്ഞാമു,    ചെറുകിട കെട്ടിട ഉടമസ്ഥസംഗം വൈസ് പ്രസിഡണ്ട് പി.ആഷിം, സെക്രട്ടറി കെ. സലിം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സി.വി.ജോസി സ്വാഗതവും,  സെക്രട്ടറി കെ.അബൂബക്കർ നന്ദിയും പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *