സൗജന്യ ഭക്ഷ്യ കിറ്റ്:സമാന തുക ബാങ്ക് വഴി നൽകണം-: സി.ഇ.ചാക്കുണ്ണി

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട് >>> കോവിഡ് കാലത്ത്  സർക്കാർ നൽകുന്ന സൗജന്യ കിറ്റിനു പകരം തത്തുല്യ തുക ബാങ്ക് വഴി നൽകണമെന്ന്   ഓൾ കേരള കൺസ്യൂമേഴ്സ് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും,  ജി എസ് ടി ഫെസിലിറ്റേഷൻ കൗൺസിൽ അംഗവും,  ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി.ഇ.  ചാക്കുണ്ണി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കോവിഡ് വേളയിൽ സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അർഹർക്ക് ആശ്വാസമാണ്. എന്നാൽ നൽകുന്ന ഉത്പന്നങ്ങളുടെ ഗുണമില്ലായ്മയും വിതരണത്തിലെ കാലത്തമസവും റേഷൻ കടകളിലെ സാങ്കേതിക തകരാറുകളും പാക്കിങ്ങിനും, ഡെലിവറിക്കും  മറ്റുമായുള്ള അനാവശ്യ ചിലവുകളും ഒഴിവാക്കുന്നതിനും സർക്കാർ നൽകുന്ന തുകക്കുള്ള മൂല്യവും ഗുണബോക്താക്കൾക്ക് ലഭിക്കുന്നതിന് ബാങ്ക് വഴി നൽകണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോടും സിവിൽ സപ്ലൈസ് മന്ത്രിയോടും  അഭ്യർത്ഥിച്ചു. 

തമിഴ് നാട്ടിൽ പ്രമുഖ മലയാളി വ്യവസായികൾ നേതൃത്വം നൽകുന്ന സംഘടനകൾ ഈ മാതൃകയിലാണ് കിറ്റിനു പകരം പണമെത്തിച്ചു നൽകിയ സേവനത്തിനു വലിയ സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിച്ചത്. കിറ്റിൽ നൽകുന്ന ഉൽപന്നങ്ങൾക്ക് പകരം അവർക്ക് ആവശ്യമുള്ള മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് സവിശേഷത. അതിനുപുറമേ ഈ പണം വിപണികളിൽ എത്തുന്നത് മൂലം ചെറുകിട ഇടത്തര  കച്ചവടക്കാർക്ക് അത് ഏറെ ഉപകരിക്കും. കോ വിഡ് വ്യാപനത്തിൽ കേരളം മുൻപന്തിയിലാണെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *