കോതമംഗലം >>> പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335- മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെയും, മത മൈത്രി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ നിരാംലബരായ കിടപ്പ് രോഗികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോത്ഘാടനം ഫാ. മാത്യൂസ് കുഴിവേലി പുറത്ത് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി കെ മൊയ്തുവിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ ചെറിയ പള്ളി വികാരി. ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റി ബിനോയ് മണ്ണൻ ഞ്ചേരിൽ, പഞ്ചായത്ത് മെംബർ അമീൻ, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസ്സി. ബോബൻ ജേക്കബ് കല്ലുങ്കൽ,പുളിന്താനം സെന്റ് ജോൺസ് ബസ് ഫാഗെ യാക്കോബായ പള്ളി ട്രസ്റ്റിമാരായ
നോബി സ്ക്കറിയ ചെനയപ്പിള്ളിൽ,യൽ ദോസ് വറുഗീസ് പുതുശ്ശേരിയിൽ എന്നിവർ പങ്കെടുത്തു.