Type to search

സ്വർണക്കടത്ത് കേസ്; അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്

Crime Kerala

സ്വർണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓർഡിനേറ്റിങ് എഡിറ്റർ‌ അനിൽ നമ്പ്യാർക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാൽ നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമൻസ് ഉടൻ നൽകുംജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്കാണ്‌ സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്‌. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.