സ്വര്‍ണവിലയില്‍ ഇടിവ്: പവന് 36,280 രൂപയായി

സ്വന്തം ലേഖകൻ -

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.11ശതമാനം ഉയര്‍ന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്.

യുഎസ് ഫെഡ് റിസര്‍വ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →