സ്വപ്‌നയുമായി വിദേശത്തെത്തിയ ശിവശങ്കർ പോയത് എവിടേക്ക്; മൂന്നു യാത്രകളും ദുരൂഹം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ട‍റിയുടെ വിദേശ യാത്രകൾ അന്വേഷണ പരിധിയിൽ. സ്വ‌പ്നയും ശിവശങ്കറും ഒന്നിച്ച് മൂന്നു വട്ടം വിദേശത്തേക്ക് യാത്ര നടത്തിയതായിട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌റേറ്റ് കണ്ടെത്തിയിരിക്കുന്നത്. 2017ലും 2018 ൽ രണ്ട് തവണയുമാണ് വിദേശയാത്ര നടത്തിയത്.2017 ഏപ്രിലിൽ സ്വപ്നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു. 
2018 ഏപ്രിലിൽ ഒമാൻ യാത്ര ചെയ്‌ത ശിവശങ്കർ അവിടെ സ്വപ്‌നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്‌തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തിനിടയിലും ഇരുവരും കണ്ടുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്‍റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചതായും എൻഫോഴ്‌സ്‌മെന്‍റ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം അഞ്ച് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ പലതിലും അവ്യക്തത ഉണ്ടായിരുന്നു. ഇതേ തുടർന്ന് അടുത്ത ശനിയാഴ്ചയ്ക്കുള്ളിൽ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ഒരിക്കൽ കൂടി ചോദ്യം ചെയ്‌തേക്കും. അതേസമയം യാത്രകളിൽ ശിവശ‌ങ്കർ സ്വപ്‌നയെ ഒപ്പം കൂട്ടിയതിന്‍റെ ഉത്തരം തേടുകയാണ് അന്വേഷണ സംഘം. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ശിവശങ്കറിനെ സ്വപ്ന കൈയിലെടുത്ത വിധവും അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ഇവർ എവിടെയൊക്കെ പോയി, എന്തൊക്കെ ചെയ്‌തു തുടങ്ങിയ കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്. 

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *