സ്വകാര്യ ബസ് സര്‍വ്വീസ് നടത്താന്‍ മാര്‍ഗനിര്‍ദ്ദേശം: ഒറ്റ – ഇരട്ട അക്ക നമ്ബറുകള്‍ ഒന്നിടവിട്ട ദിവസം സര്‍വീസ്

സ്വന്തം ലേഖകൻ -

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദ്ദേശം ആയി. ഒറ്റ — ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച്‌ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസസ് നടത്തണം.

അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം.
അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്ബര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →