സ്നേഹത്തിന്റെ തൂവൽ സ്പർശം തലമുറകളിലൂടെ….അതി ജീവനത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോവിഡ്ക്കാലത്ത് അതിജീവനത്തിന്റെ കൈത്താങ്ങുക ൾ ആകുകയാണ്  കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂ ളിലെ വിരമിച്ച ജീവനക്കാരുടെ സംഘ ടന. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെച്ചണ് ഇവർ  ശ്രദ്ധേ യരാകുന്നത്. മാർ ബേസിൽ സ്കൂളിലെ പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന അളകനന്ദ എന്ന കുട്ടി ക്ക് ഓൺലൈൻ പഠന സൗകര്യ മൊരുക്കിയത് 35 വർഷങ്ങൾക്കു മുൻ പ് സ്കൂളിൽ നിന്നും വിരമിച്ച റേയ്ച്ചൽ ടീച്ചറിന്റെ മകൾ ലീന തോമസ് ആണ്. 
മാർ ബേസിൽ സ്കൂളിൽ നിന്ന് പ്രധാ നാധ്യാപികയായി  വിരമിച്ച റേയ്ച്ചൽ ടീച്ചർ ഇക്കഴിഞ്ഞ നവം ബർ 20 നാണ് നിര്യതയായത്.മൊബൈൽ ഫോൺ ഉൾപ്പെടെ ഒരു വർഷത്തേക്ക് ആവശ്യ മായ എല്ലാ പഠനോപകരണങ്ങളും അട ങ്ങുന്ന കിറ്റ് അളകനന്ദക്കു കൈ മാറിയാണ് മകൾ അമ്മയുടെ  സ്മരണ ദീപ്തമാക്കിയത്.റേയ്ച്ചൽ ടീച്ചറിന്റെ പ്രിയ ശിഷ്യയും മുൻ പ്രിൻസിപ്പാളുമായ ശ്രീമതി പി.പി എൽസിസ്കൂളിലെത്തി അളകനന്ദയ്ക്ക്  പുതിയ സ്മാർട്ട്‌ മൊബൈൽ ഫോൺ, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌, പേനകൾ, മാസ്കുകൾ എന്നിവയടങ്ങിയ ‘വിദ്യാഭ്യാസ കിറ്റ് ‘സ്നേഹത്തോടെ കൈമാറി.വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇവിടുത്തെ റിട്ടേർഡ് സ്റ്റാഫ് അസോ സിയേഷൻ ആണ് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടി ക്കുന്നത്.പഠനത്തിൽ മികവു പുലർ ത്തുന്ന കുട്ടികളെ അവാർഡുകൾ നൽ കി ആദരിക്കാനും സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ട് അനുഭ വിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി വേണ്ട  പിന്തുണ നൽകാനും സ്കൂളി ന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി നും സദാ സന്നദ്ധരായി വർഷങ്ങൾക്കു മുൻപ് വിരമിച്ച സ്റ്റാഫ് ഉണ്ടെന്നത്  സ്കൂളിന്റെ അഭിമാനവും കരുത്തുമാ ണ്. ദശാബ്ദങ്ങൾ ഈ സ്കൂളിൽ ജോ ലി ചെയിതു വിരമിച്ച അധ്യാപക -അന ധ്യാപക ജീവനക്കാർ ഇപ്പോഴും തങ്ങളു ടെ പ്രിയ വിദ്യാർത്ഥികളെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നു ള്ള ഉത്തമ ഉദാഹരണങ്ങളാണിതെ ല്ലാം. കൂടാതെ ഈ വിദ്യാർത്ഥികൾ അതിരുകളില്ലാതെ പഠിച്ചു വളർന്നു മിടുക്കരായി തീരുവാൻ ഇവർ ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തമ  തെളിവുകൾ ആണ് മൂന്നു തലമുറയിൽ പെട്ട, സ്കൂളിനെ ഇപ്പോഴും സ്നേഹിക്കുന്ന ഇവരുടെ  ഈ സ്നേഹപ്രകടനങ്ങൾ….  റിട്ടയേർഡ് സ്റ്റാഫ്‌ അസോസിയേഷൻ   പ്രസിഡന്റ് ശ്രീ ജോർജ്ജ് മാത്യു സെക്രട്ടറി ശ്രീമതി ജെസ്സി വർഗീസ് എന്നിവർ മികവാർന്ന പ്രവർത്തനങ്ങൾക്ക് എല്ലാം  നേതൃത്വം നൽകികൊണ്ടിരിക്കുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →