സ്ഥാനാർഥിയാണ്, എങ്കിലും ഏറ്റെടുത്ത ജോലിക്ക് മുടക്കം വരുത്താതെ അംബിക ഷാജി

സ്വന്തം ലേഖകൻ -

രാജാക്കാട് >>>അംബിക ഷാജി സ്ഥാ നാർഥിയാണ് രാജാക്കാട് പഞ്ചായത്തി ൽ. സ്ഥാനാർഥിമാർക്കിടയിൽ അധ്വാ നിക്കുന്ന കർഷകത്തൊഴിലാളി വർഗ്ഗ ത്തിൻ്റെ പ്രതിനിധിയാണ് ഈ വനിത.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സ രിക്കുമ്ബോഴും ഏറ്റെടുത്ത ജോലിക്ക്‌ മുടക്കം വരുത്താത്തൊരു മത്സരാർ ഥിയാണ് അംബിക.  രാജാക്കാട്‌ പഞ്ചാ യത്തിലെ ഏഴാം വാര്‍ഡില്‍ആണ്  മ ത്സരിക്കുന്നത്.  ഒരു കൈയില്‍ പ്രചാ രണ നോട്ടീസുകളും മറുകൈയില്‍ ഉ ച്ചഭക്ഷണവും കുടിവെള്ളവും അടങ്ങു ന്ന തുണി സഞ്ചിയുമായി രാവിലെ ഏഴി ന്‌ വീട്ടില്‍ നിന്നിറങ്ങും  അംബിക.   രാജാക്കാട്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ ഡിലെ യു.ഡി.എഫ്  സ്‌ഥാനാര്‍ഥിയായ അംബിക തെരഞ്ഞെടുപ്പ്‌ ചൂടിലും സ്‌ഥിരമായി ഏറ്റെടുത്തു ചെയ്യുന്ന പുരയിടങ്ങളിലെ പണികള്‍ക്ക്‌ മുടക്കം വരുത്തിയിട്ടില്ല.ഏലച്ചെടികള്‍ക്ക്‌ മരുന്നുതളിയും കളയെടുപ്പും കായ്‌ എടുപ്പുമെല്ലാം അംബികയുടെ മേല്‍നോട്ടത്തിലാണ്‌ നടക്കുന്നത്‌. സ്‌ഥാനാര്‍ഥിയായ ശേഷം ഇടയ്‌ക്കിടക്ക്‌ ജോലിക്ക്‌ പോകുന്ന അംബിക തെരഞ്ഞെടുപ്പിന്റെ അവസാന മൂന്നുദിനങ്ങളില്‍ മുഴുവന്‍ സമയ പ്രചാരണത്തിന്‌ സമയം കണ്ടെത്താനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 15 സെന്റ്‌ ഭൂമിയും വീടും മാത്രം സ്വന്തമായുള്ള അംബികയും ഭര്‍ത്താവ്‌ ഷാജിയും കൂലിപ്പണിക്ക്‌ പോയാണ്‌ കുടുംബം പുലര്‍ത്തുന്നത്‌. മകളെ എം.ഫാം വരെ പഠിപ്പിച്ചു.മകനെ ആയുര്‍വേദ ഡോക്‌ടറാക്കി. വാര്‍ഡിലെ എല്ലാ വീട്ടുകാരുമായും തനിക്ക്‌ സൗഹൃദവും ആത്മ ബന്ധവുമുണ്ടെന്നും അത്‌ വിജയത്തിലേക്ക്‌ നയിക്കുമെന്നുമാണ്‌ അംബികയുടെ പക്ഷം. മന്ത്രി എം.എം മണിയുടെ മകളും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ സതി കുഞ്ഞുമോനാണ്‌ ഇവിടെ എല്‍.ഡി. എഫ്‌. സ്‌ഥാനാര്‍ഥി. ഹൈറേഞ്ചിന്റെ ഈ മണ്ണിൽ ആരു വിജയം കൊയ്യും എന്ന് കാത്തിരുന്നു കാണേണ്ടി വരും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →