സ്കൂൾ കുട്ടികൾക്കായുള്ള വായന കാർഡ് വിതരണം പൂർത്തിയായി : ആന്റണി ജോൺ എം എൽ എ

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>സ്വതന്ത്ര വായനയോ ടൊപ്പം കുട്ടികളുടെ സർഗ ശേഷി വിക സനത്തിനുതകുന്ന വായന വിഭവങ്ങ ൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യ ത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാ ക്കിയ കുഞ്ഞുവായന വായന കാർഡു കൾ എല്ലാ സ്കൂളിലും വിതരണം പൂർ ത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പൊതു വിദ്യാലയ ങ്ങളിലെ 1, 2 ക്ലാസ്സുകളിലെ ഓരോ ഡിവിഷനും 22 വായന കാർഡുകൾ അടങ്ങിയ സെറ്റാണ് വിതരണം നടത്തിയത്.കോതമംഗലം നിയോജകമണ്ഡലത്തിലെ 1, 2 ക്ലാസ്സുകളുള്ള 74 സ്കൂളുകളിലായി 4312 കാർഡുകൾ വിതരണം ചെയ്തു. കുഞ്ഞുങ്ങളുടെ നിലവാരത്തിലുള്ള തും കുഞ്ഞുങ്ങൾ തന്നെ ചിത്രീകരണം നടത്തിയ വായനകാർഡുകളാണ് നൽകിയത്.ഭാവന വികസിപ്പിക്കാനും സർഗാത്മകത വളർത്താനും കുഞ്ഞു വായന പ്രയോജനപ്പെടുത്തണമെന്ന് എം എൽ എ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *