സ്കൂട്ടറിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം : പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ -

പട്ടിമറ്റം>>> പട്ടിമറ്റം ചേലക്കുളത്തത് ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറിൻ്റെ സീറ്റിന ടിയിൽ നിന്നും  ഒരു കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റി ൽ. ഇടുക്കി വെള്ളത്തൂവൽ ചെങ്കുളം ഭാഗത്ത്  വീട്ടിൽ  അനന്തു  (20)  ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാ ഴ്ച രാത്രി സ്കൂട്ടറിൽ കഞ്ചാവുമായി വരുമ്പോൾ പോലീസ് ജീപ്പ് കണ്ടു ഭയ ന്ന് പ്രതി ആഞ്ഞിലി ചുവടുഭാഗത്ത് ഒരു പോക്കറ്റ് റോഡിൽ സ്കൂട്ടർ ഒളി പ്പിച്ചു വെച്ചതിനുശേഷം കൂട്ടുകാരനെ വിളിച്ചുവരുത്തി കടന്നു കളയുകയാ യിരുന്നു.  സ്ഥലത്തെത്തി യ പോലീസ്  സ്കൂട്ടറിൻ്റെ  സീറ്റ് തുറന്ന് പരിശോധി ച്ചപ്പോഴാണ് സ്കൂട്ടറിനടിയിലെ അറയി ൽ ഒരു പ്ലാസ്റ്റിക് കവറിൽ ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്. പോലീസ് കഞ്ചാവ്  ബന്തവസ്സിൽ എടുത്തുകേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരു ന്നു. ഇടുക്കി ജില്ലക്കാര നായ പ്രതി മുള ന്തുരുത്തി വെട്ടിക്കൽ ഭാഗത്ത് സഹോദരിയോടൊപ്പം താമ സിച്ചുവരികയായിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവി കെ.കാർത്തി ക്കിൻ്റെ മേൽ നോട്ടത്തിൽ  പെരുമ്പാ വൂർ ഡി വൈ എസ്പി ബിജുമോൻ്റെ  നേതൃത്വത്തി ലുള്ള സംഘമാണ് പ്രതി യെ അറസ്റ്റ് ചെയ്തത്.  എറണാകുള ത്ത് കൂൾബാറിൽ ജോലി ചെയ്തുവരു ന്ന പ്രതി കൂടുതൽ കാശുണ്ടാക്കുന്നതി നുവേണ്ടിയാണ് കഞ്ചാവ് കച്ചവടത്തി ലേക്ക് തിരിഞ്ഞത്. പരിസരപ്രദേശങ്ങ ളിലും മുളന്തുരുത്തിയിലും ഉള്ള ചെറുപ്പ ക്കാ രാണ് സ്ഥിരമായി കഞ്ചാവ് വാങ്ങി കൊണ്ടിരുന്നത്. അന്വേഷണ സംഘ ത്തിൽ  ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ് ഐ എബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദു ൽ മനാഫ്, അനസ്, ഹോംഗാർഡ് ജോയ് എന്നിവരും, ജില്ലാ നാർക്കോട്ടി ക്ക് സ്ക്വാഡും ഉണ്ടായിരുന്നു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →