കോതമംഗലം >>>മെത്രാൻ കക്ഷികൾ കൈവശം വച്ചിരിക്കുന്ന പോത്താനിക്കാട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ സെമിത്തേരിയിൽ യാക്കോബായ സഭയിലെ പരേതരെ അടക്കം ചെയ്തിരിക്കുന്നിടത്തുള്ള തല കല്ലുകൾ മെത്രാൻ കക്ഷിയിലുള്ളവർ നശിപ്പിച്ചതായി പരാതി. പുക്കുന്നേൽ ബഷി പി വർഗീസ്, ചെറുകരയിൽ എൽദോസ് പോൾ എന്നിവരുടെ കുടുംബാംഗങ്ങളെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലൂകളാണ് നശിപ്പിച്ചിരിക്കുന്നത്. കല്ലുകൾ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോത്താനിക്കാട് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും, പോലിസ് കാര്യ മായ രീതിയിൽ അന്വേഷിക്കുകയോ ,നടപടി സ്വീകരിക്കുകയോ ചെയ്തില്ലാ എന്നു യാക്കോബായ വിഭാഗം ആരോപിക്കുന്നു. ഈ നടപടികളിൽ പ്രതിക്ഷേധിച്ച് യാക്കോബായ വിഭാഗം സെമിത്തേരിയിലേക്കുള്ള പ്രവേശന കവാടത്തിൽ പ്രതിക്ഷേധ യോഗം നടത്തി.പോത്താനിക്കാട് സെൻറ മേരിസ് യാക്കോബായ പള്ളി വികാരി ഫാ.അബ്രാഹം കിളിയാംകുന്നത്ത് പ്രതിക്ഷേധ യോഗത്തിന് നേതൃത്വം കൊടുത്തു.