സുര്രേന്ദന് എല്ലാം അറിയാം, അതിനാലാണ് പുലര്‍ച്ചെ വിളിച്ചത്: ധര്‍മരാജന്‍

web-desk -

തൃശൂര്>>> കുഴല്പ്പണ ഇടപാടിനെക്കുറിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എല്ലാം അറിയാമെന്നതിനാലാണ് പുലര്ച്ചെ വിളിച്ചതെന്ന് ധര്മരാജന്റെ മൊഴി. ഏപ്രില് മൂന്നിന് പുലര്ച്ചെ പണം കവര്ച്ച ചെയ്യപ്പെട്ടതായി പറഞ്ഞ് ഷംജീര് കരഞ്ഞുകൊണ്ട് വിളിച്ചു. ഉടന് സുരേന്ദ്രനെ വിളിച്ചു.

ആദ്യം ഫോണെടുത്തില്ല. പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നുവെന്നും കൊടകര കവര്ച്ചാക്കേസിന്റെ കുറ്റപ്പത്രത്തില് പറയുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷിനെ ആദ്യം വിളിച്ചു. ഫോം സ്വിച്ച്‌ ഓഫ് ആയിരുന്നു. പിന്നീട് സുരേന്ദ്രനെയും മകന് ഹരികൃഷ്ണനെയും വിളിച്ചു.

സുരേന്ദ്രന്റെ ഡ്രൈവര് ലബീഷ്, സുജയ സേനന്, ആലപ്പുഴ ജില്ലാ ട്രഷറര് കെ ജി കര്ത്ത എന്നിവരെയെല്ലാം വിളിച്ചു. ആരും ആദ്യം ഫോണെടുത്തില്ല. പിന്നീട് സുരേന്ദ്രനുള്പ്പടെ എല്ലാവരും തിരിച്ചു വിളിച്ചു. സംഭവം വിശ്വാസം വരുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

പിന്നീട് സുജയ സേനനും കാശിനാഥനുമെത്തി തങ്ങളെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് മൊഴി.