സുരേന്ദ്രനെതിരായ കോഴക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

സ്വന്തം ലേഖകൻ -

വയനാട്>>> നിയമസഭാ തിരഞ്ഞടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‍.പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തെരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

സി.കെ ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും ജെ.ആര്‍.പി സംസ്ഥാന നേതാവുമായ പ്രസീത അഴീക്കോടും തമ്മലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സുരേന്ദ്രനും പാര്‍ട്ടി നേതൃത്വവും ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയെന്നാണ് പ്രധാന ആരോപണം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →