സി പി ഐ നേതാവ് എൻ.കെ മുഹമ്മദ് കുഞ്ഞ് നിര്യാതനായി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂർ: പെരുമ്പാവൂരിലെ സി പി ഐ മുതിർന്ന നേതാവായ എൻ കെ മുഹമ്മദ് കുഞ്ഞ് (70) കുഴഞ്ഞു വീണ് മരിച്ചു. .ദീർഘകാലം സി പി ഐ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
നിലവിൽ എ.ഐ.റ്റി.യു സി മണ്ഡലം പ്രസിഡണ്ടായിരുന്നു.അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന മുഹമ്മദ് കുഞ്ഞ്ട്രാവൺ കൂർ റയോൺസ് ജീവനക്കാരാനായിരുന്നു.വല്ലം നീനാലിൽ (മാളിയം വീട് ) കടുബാഗമായിരുന്നു.ഖബറടക്കം നടത്തി.ഭാര്യ: പാത്തുമ്മ.മക്കൾ: അനസ്, അജാസ് (എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി)സനിതമരുമക്കൾ: നജീന, ഹസന, നാസർ.സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, കെ കെ അഷറഫ് , കെ എൻ സുഗതൻ, എൽദോ എബ്രഹാം എം.എൽ എ, സി വി ശശി, അഡ്വ. എൻ സി മോഹനൻ, സാജു പോൾ. കെ.എം എ സലാം, തുടങ്ങിയ വിവിധ രാഷ്ടീയ സാമൂഹിക നേതാക്കൾ  അടക്കം നൂറ് കണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *