സി പി എം രക്തസാക്ഷിയുടെ സഹോദരി ആശ ബിജെപിയിൽ

സ്വന്തം ലേഖകൻ -

കോഴിക്കോട് >>> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ കളം മാറ്റവും ശ്രദ്ദേയമാകുന്നു. കോഴിക്കോട് വേങ്ങേരി ഇരട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകനായ വിജുവിൻ്റെ സഹോദരി ആശ ബിജെപിയിൽ ചേർന്നു.

ഞായറാഴ്ച രാവിലെ നഗരസഭ വാർഡ് 75 ൽ നടന്ന ബി ജെ പി തെരഞ്ഞടുപ്പ് കൺവൻഷനിലാണ് സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ബി ജെ പിയുടെ അംഗത്വം നൽകിയത്. കക്കോടി പഞ്ചായത്ത് അഞ്ചാം വാർഡിൽ ബി.ജെപി സ്ഥാനാർത്ഥിയായി ആശ മത്സരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
വേങ്ങേരിയിലെ പഴയ കാല സി പി എം കുടുംബാംഗമാണ് ആശ. വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. വിവാഹ ശേഷം കക്കോടി പഞ്ചായത്ത് കൂട്ടത്തും പൊയിലിലാണ് താമസം.
1986 ആഗസ്റ്റ് 26നാണ് വേങ്ങേരി ഇരട്ട കൊലപാതകം നടന്നത്. സി പി എമ്മിൻ്റെ സജീവ പ്രവർത്തകരായ പി.പി. വിജു, കടവൻ കണ്ടി വിജയൻ എന്നിവരാണ് കോൺഗ്രസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 
വിജുവിൻ്റ സഹോദരൻ്റെ ഭാര്യ സുജാതയും ഇക്കുറി മത്സര രംഗത്തുണ്ട്.  ഡിവിഷൻ 52 ൽ ബിജെപി സ്ഥാനാർത്ഥിയാണ്. നഗരസഭ മുൻ സി പി എം കൗൺസിലർ മരണപ്പെട്ട പി.പി.ഉദയകുമാർ ആശയുടെ ബന്ധുവാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →