സിൽവർലൈൻ കേരളത്തെ ര ണ്ടാക്കില്ല; പുനര ധിവാസത്തിന് 13,000 കോടി; മുഖ്യമന്ത്രി

-

തിരുവനന്തപുരം>> സംസ്ഥാനത്തിന് വികസന പദ്ധതികള്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നില്‍ക്കുന്നിടത്ത് മാത്രം നിന്നാല്‍ പോരാ, കാലത്തിനൊപ്പം മാറണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തെ എതിര്‍ക്കാന്‍ വരുന്ന ശക്തികള്‍ക്ക് വഴിപ്പെടേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി കേരളത്തെ രണ്ടാക്കില്ല.

സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമാകും. കാര്‍ബൺ ബഹിര്‍ഗമനം കുറയ്ക്കും.നിലവിലുള്ള റയില്‍പാത ഇരട്ടിപ്പിച്ചിട്ടും വേഗം കൂടിയില്ല. 500 മീറ്ററില്‍ മുറിച്ചുകടക്കാനാവും, വെള്ളം ഒഴുക്ക് തടസപ്പെടില്ല. സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →