സിവിൽ സർവീസ് പരീക്ഷ മാറ്റിവെക്കാനാകില്ല: ഹർജി തള്ളി സുപ്രീം കോടതി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ന്യൂഡല്‍ഹി>>>സിവില്‍ സര്‍വീസ് പ്രിലീമിനറി പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ 20 ഓളം ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.ഈ വര്‍ഷത്തെ മറ്റ് പരീക്ഷകളുടെ സമയക്രമം തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടയാണ് കോടതി ഹര്‍ജി തള്ളിയത്. ഇക്കാര്യം നേരത്തെ യുപിഎസ്സി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഒക്‌ടോബര്‍ നാലിന് പരീക്ഷ നടക്കാനിരിക്കെ രാജ്യത്തെ കോവിഡ് സാഹചര്യവും ചില സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് പരീക്ഷ രണ്ടോ, മൂന്നോ മാസത്തേ്ക് മാറ്റിവെയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ നടതതാനാണ് യുപിഎസ്സിക്ക് കോടതിയുടെ നിര്‍ദേശം. അതേസമയം ഈ വര്‍ഷത്തോടെ പ്രായപരിധി അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് കോവിഡ് സാഹചര്യത്തില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ പ്രായപരിധിയില്‍ ഇളവുനല്‍കണമെന്ന ആവശ്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ മെയ് 31 ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒക്‌ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *