സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ കുന്നത്തുനാട് താലൂക്ക് ഡിപ്പോ മാറ്റുന്നതിൽ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ കീഴിലുള്ള കുന്നത്തുനാട് താലൂക്ക് ഡിപ്പോ മാറ്റുന്നതിൽ പ്രതിഷേധം വ്യാപകമായി.ചുണ്ടക്കുഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് ഡിപ്പോ മാറ്റാനാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റേയും നീക്കം.ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം എഴുപതിനായിരം രൂപ പ്രതിമാസം വാടക നൽകി പ്രവർത്തിക്കുന്ന ഗോഡൗൺ മൂന്നു ലക്ഷം രൂപ വാടകയുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്.കൂലിത്തർക്കം എന്ന വ്യജേനയാണ് ടൗണിൽ മുപ്പതു വർഷമായി പ്രവർത്തിക്കുന്ന ഗോഡൗൺ മാറ്റാൻ ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു.കോൺട്രാക്ടർ കൊടുക്കേണ്ട ഇറക്കുകൂലി കോർപ്പറേഷനെക്കൊണ്ട് കൊടുപ്പിച്ച് കോർപ്പറേഷന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുവാനാണ് ഉദ്യോഗസ്ഥരും കോൺട്രാക്ടറും ഒത്തുകളിയിലൂടെ ശ്രമിക്കുന്നതെന്നും മുപ്പതോളം തൊഴിലാളി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് നീക്കമെന്നുംതൊഴിലാളികൾ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →