സിയാദ് ചെമ്പറക്കിയെ ആക്രമിച്ചതിൽ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>പത്ര പ്രവർത്ത കനും സമസ്ത കേരള മദ്‌റസാ മാനേജ്മെന്റ് അസോസിയേഷൻ (എസ് കെ എം എം എ ) എറണാ കുളം ജില്ലാ ജനറൽ സെ ക്രട്ടറി യും ചെമ്പറക്കി മുസ്‌ലിം ജമാ അത്ത് കമ്മിറ്റി അംഗവും മദ്രസത്തുൽ ബദരിയ കൺവീനറും മുസ്‌ലിം ലീഗ് ശാഖ ട്രഷററുമായ സിയാദ്  ചെമ്പറക്കി യെ യാതൊരു പ്രകോ പനവുമില്ലാതെ ആക്രമിച്ച സംഭവ ത്തിൽ പ്രതിഷേധം ശക്തമാകു ന്നു. ചെമ്പറക്കി അവിസെ ന്ന റോ ഡിന് സമീപം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാലം സംബന്ധി ച്ച ചർച്ചകൾക്കിടെ റവന്യൂ ഉദ്യോഗസ്ഥ രുടെ സാന്നിധ്യത്തിൽ ക്രിമിനൽ പശ്ചാ ത്തലമുള്ള ഒരാ ൾ സിയാദിനെ കയ്യേ റ്റം ചെയ്യുക യായിരുന്നു. റവന്യൂ -പെരി യാർ വാലി അധികൃതരുമായി സംസാ രിച്ചുകൊണ്ടിരിക്കെയാണ് ആക്രമി സംഘത്തിൽ പെട്ട കെ.എം. ബീരാപി ള്ള എന്നയാൾ സിയാദിന്റെ  വലതു കൈ പിടിച്ച് തിരിക്കു കയും വലതു കൈയുടെ കൈവിരൽ  ഒടിച്ചു  സാര മായ പരുക്കേൽപ്പിച്ചത്. തുടർന്ന് ഹോ സ്പിറ്റലിൽ പ്രവേശിപ്പിച്ച സിയാദിന്റെ ഗുരുതരമായി പരിക്കേറ്റ  കൈവിരൽ ശസ്ത്രക്രിയയിലൂടെ ശരിയാക്കി. നാലാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ചെമ്പറക്കി താമര ച്ചാൽ പെരിയാർ വാലി കനാലിൻ്റെ സ മീപം സമാന്തരമായി പാലം നിർമ്മിക്ക ണമെന്ന നിർദ്ദേശം കലക്ടറേറ്റിൽ നി ന്നെത്തിയ  ഉദ്യോഗസ്ഥ സംഘത്തോട് പറയവെയാണ് അപ്രതീക്ഷിത ആക്ര മണം ഉണ്ടായതെന്ന്  സിയാദ് പറഞ്ഞു. സിയാദിനെ കയ്യേറ്റം ചെയ്തത് നിർദ്ദി ഷ്ട പാലം സ്വാർത്ഥ താല്പര്യാർത്ഥം ഒരു വ്യക്തിയുടെ വീടിന്റെ  ഗേറ്റിനു മുന്നിൽ സ്ഥാപിക്കണം എന്ന ദുർവാശി അംഗീ കരിക്കാത്തതിനാലാണ് ഇവർ അക്രമ ത്തിന് ഒരുങ്ങിയതെന്ന് നാട്ടുകാർ പറ യുന്നു. പൊതുജനങ്ങൾക്കും ചെമ്പറ ക്കി ജുമാ മസ്ജിദിലേക്ക് എത്തുന്ന ആയിരക്കണക്കിന് ആളുകൾക്കും ചെമ്പറക്കിയിലെ ഓട്ടോ  ടാക്സിക്കാർക്കും മററു വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും  ഗുണകരമാകുന്ന രീതിയിൽ പാലം പണിയണമെന്ന ആവശ്യവും ശക്തമാണ്. ഏതാനും ചില നാട്ടുകാരെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ച് വ്യക്തി താൽപര്യം മുൻനിർത്തി പാലം മാറ്റി  നിർമ്മിക്കാനുള്ള ശ്രമം ശരിയല്ലെന്ന് പറയുന്നവരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന പ്രവണതക്കെതിരെ നാട്ടുകാർ  ഒന്നിച്ചിരിക്കുകയാണ്. അഭിപ്രായപ്രകടനം നടത്തിയതിന്റെ  പേരിൽ ചന്ദ്രിക ദിനപത്രം ജീവനക്കാരൻ കൂടിയായ സിയാദ് ചെമ്പറക്കിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സിയാദിന്റെ വലതുകൈയുടെ ചൂണ്ടുവിരൽ പിടിച്ചൊടിച്ച അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യവും  ശക്തമായിരിക്കുകയാണ്. അക്രമ സംഭവം നടക്കുമ്പോൾ നിസ്സംഗത പാലിക്കുകയും അതിൽ ഇടപെടണമെന്ന ആവശ്യം തിരസ്കരിക്കുകയും ചെയ്ത റവന്യൂ- പെരിയാർവാലി ഉദ്യോഗസ്ഥർക്കെതിരെയും ബഹുജന രോഷം ഉയരുന്നുണ്ട്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വശംവദരായി ഉദ്യോഗസ്ഥവൃന്ദം പാലം  പൊതുജനങ്ങൾക്ക്പ്രയോജനമില്ലാത്ത സ്ഥലത്ത് നിർമ്മിക്കാൻ അനുമതി നൽകിയാൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകേണ്ടിവരുമെന്നും നാട്ടുകാർ വ്യക്തമാക്കി.  കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രൻറെ  ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാലം ബഹുജനങ്ങളുടെയും ചെമ്പറക്കി മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെയും  താൽപര്യപ്രകാരം ഏറ്റവും അനുയോജ്യമായ ചെമ്പറക്കി താമരച്ചാൽ പെരിയാർവാലി കനാൽ ബണ്ടിന് സമാന്തരമായി നിർമ്മിക്കണമെന്ന് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും ആവശ്യപ്പെട്ടു. അക്രമത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാം എന്നത് വ്യാമോഹമാണെന്നും നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനേ ഇത്  ഉപകരിക്കൂ എന്നും വിവിധ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. സമസ്ത നേതാക്കൾ അപലപിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *