സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

web-desk -

തിരുവനന്തപുരം>>> വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ കയ്യാങ്കളിയും ഐ എന്‍ എലിലെ പോരും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും ഒക്കെ യോ​ഗത്തില്‍ ചര്‍ച്ചയാകും.

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിന്‍്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദാംശങ്ങളും തുടര്‍നടപടികളും യോ​ഗത്തില്‍ ചര്‍ച്ചയാകും.

ഐഎന്‍എലില്‍ ഇരു വിഭാഗങ്ങളും യോജിച്ച്‌ പോകണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുള്‍ വഹാബ് വിഭാഗം എകെജി സെന്‍ററില്‍ എത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടര്‍ നടപടികള്‍.

അതിനിടെ നിയമസഭയിലെ കയ്യാങ്കളി കേസില്‍ ല്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും നിയമസഭയില്‍ തുടരും. ഇന്നലെ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്ന് മറ്റ് രീതിയില്‍ സഭയില്‍ പ്രശ്നം ഉയര്‍ത്താനാണ് തീരുമാനം. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഉണ്ടാകും.