സാമൂഹ്യ വിരു ദ്ധരുടെ കൊടും ക്രൂരത മിണ്ടാ പ്രാണികളോടും

സ്വന്തം ലേഖകൻ -

കോതമംഗലം>>> സാമൂഹ്യ വിരുദ്ധരു ടെ കൊടും ക്രൂരത മിണ്ടാപ്രാണികളോ ടും. കവളങ്ങാട് പഞ്ചായത്തിലെ പതി മൂന്നാം വാർഡിൽ തലക്കോട് ചുള്ളി ക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു പൊള്ളിച്ചു.സംഭവത്തിൽ പ്രദേശവാ സികളായ കുരീക്കാട്ടിൽ വർക്കി കുര്യ ൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ല ശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിന് പരാതി നൽ കി.

ഒരു വർഷത്തിലധികമായി പ്രദേശ ത്തു തന്നെയുള്ള ചില സാമൂഹ്യ വിരു ദ്ധർ കന്നുകാലികളുടെ ദേഹത്ത് ആ സിഡ്  ഒഴിച്ചു പൊള്ളിച്ചു വരികയാ ണെന്ന് പരാതിക്കാർ പറഞ്ഞു.പൊള്ള ലേറ്റ പശുക്കൾ ഉൾപ്പെടെ ചത്തു.നിര വധി കന്നുകാലികളെ കാണാതായി.

കൃഷിയും കന്നുകാലി വളർത്തലും തൊഴിലാക്കിയവരാണ് തങ്ങളെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി മൂലം തങ്ങളുടെ ഉപജീവന മാർഗ്ഗം അട ഞ്ഞെന്നും പ്രദേശവാസികൾ പറഞ്ഞു. നേരത്തെ ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നല്കിയിരു ന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ദിവസ ങ്ങളിലും കന്നുകാലികൾക്ക് നേരെ വീ ണ്ടും ആസിഡ് ആക്രമണം ഉണ്ടായ തോടെയാണ് നാട്ടുകാർ വീണ്ടും പരാ തിയുമായി രംഗത്ത് വന്നത്.

അടിയന്തിരമായി പ്രതികളെ പിടികൂടി ശക്തമായ നടപടികൾ എടുക്കണമെ ന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →