സഹകരണ കൺസ്യൂമർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക് സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പൊതു വിപണിയിലെ വില നിലവാരം പിടിച്ചു നിർത്തുന്നതിനും,ജനങ്ങൾക്കും സഹകാരികൾക്കും ആശ്വാസം നൽകുന്നതിന് വേണ്ടി ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ്ഡാഫീസ് മന്ദിരത്തിൽ ആരംഭിച്ച സഹകരണ സ്റ്റോറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് എം സ്  പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ തോമാച്ചൻ ചാക്കോച്ചൻ,ജോയി പോൾ,പീറ്റർ മാത്യു,തോമസ് പോൾ,സജീവ് ഗോപാലൻ,ഗ്രേസി ജോൺ,സീന സജി,സെക്രട്ടറി കെ കെ ബിനോയി, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ പ്രവീൺ പി ആർ,പഞ്ചായത്ത് അംഗം ജോഷി കുര്യാക്കോസ്,കെ ഇ ജോയി, ഷിബു പടപ്പറമ്പത്ത്,പി റ്റി ബെന്നി,കെ കെ ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *