സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും

web-desk -

തിരുവനന്തപുരം>>> സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും നല്കാന്‍ തീരുമാനം.

നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശമ്ബളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്.

നിലവില്‍ 4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം ഇത്തവണ ഓണം ആഗസ്‌ററ് 21ന് ആയതിനാല്‍ ശമ്ബളം അഡ്വാന്‍സായി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

എന്നാല്‍ ബോണസ്സും ഉത്സവ ബത്തയും എത്രതുക നല്‍കണമെന്ന് മന്ത്രിസഭായോഗം പിന്നീട് തീരുമാനിക്കും.

സാമ്ബത്തിക ബുദ്ധിമുട്ട് ഇല്ലാത്ത ജീവനക്കാര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.