സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം പതിവാക്കിയ പ്രതി പിടിയില്‍

ന്യൂസ് ഡെസ്ക്ക് -

സര്‍ക്കാര്‍ ഓഫീസുകളില്‍ മോഷണം പതിവാക്കിയ കൂടരഞ്ഞി സ്വദേശി തിരുവമ്ബാടി പോലീസിന്‍്റെ പിടിയിലായി. കൂടരഞ്ഞി കൊന്നം തൊടിയില്‍ ബിനോയ് (38) ആണ് കണ്ണൂരില്‍ വെച്ച്‌ പിടിയിലായത്. 2021 മാര്‍ച്ച്‌ 25ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി തിരുവമ്ബാടി കെ.എസ്.ആര്‍.ടി. സി ഓഫീസില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മൊബൈല്‍ ഫോണും പേഴ്സും 4000 രൂപയും രേഖകളും മോഷണം നടത്തിയത് .

മോഷണം നടത്തിയ സംഭവത്തില്‍ ഇയാളെ കുറിച്ച്‌ പോലീസ് അന്വേഷിച്ച്‌ വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കണ്ണൂര്‍ ടൗണില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ നിന്ന് 4000 രൂപയും മൊബൈല്‍ ഫോണുമാണ് മോഷണം പോയിരുന്നത്. സംഭവ ദിവസം തിരുവമ്ബാടി കള്ളുഷാപ്പിലും തിരുവമ്ബാടിയിലെ മൊബൈല്‍ ഷോപ്പിലും മോഷണ ശ്രമം നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി കോടതി, കലക്‌ട്രേറ്റ്, കെ എസ് ആര്‍ ടി സി ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് പ്രതിക്കെതിരെ കോഴിക്കോട് ടൗണ്‍, തലശ്ശേരി, നടക്കാവ്, കസബ, തളിപ്പറമ്ബ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →