
ന്യുഡല്‍ഹി>>> കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ ഐ.ടി നിയമത്തിെന്റ ഭാഗമായി ട്വിറ്റര്‍ നിയമിച്ച പരാതി പരിഹാര ഓഫീസര്‍ ചുമതലയേറ്റ് ഒരു മാസത്തിനകം രാജിവെച്ചു. കേന്ദ്ര സര്‍ക്കാറുമായി കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ട്വിറ്ററിലെ രാജി.
മേയ് 31ന് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫീസറായി നിയമിക്കുകയാണെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ചട്ടവിരുദ്ധമായതിനാല്‍ നേരത്തെ ശമ്ബളക്കാരനല്ലാത്ത ഒരാളുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാറിെന്റ മറുപടി. ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചതോെട രാജ്യത്ത് ട്വിറ്ററിന് ആ പദവിയില്‍ വീണ്ടും ആളൊഴിഞ്ഞു. വിഷയത്തെ കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചതുറിെന്റ പേര് ട്വിറ്റര്‍ വെബ്സൈറ്റില്‍നിന്ന് നീക്കിയിട്ടുണ്ട്. പരാതി പരിഹാര ഓഫീസറായി ചതുറിനെ വെച്ചതിനൊപ്പം താത്കാലിക നോഡല്‍ ഒാഫീസറെയും ട്വിറ്റര്‍ നിയമിച്ചിരുന്നു.

കര്‍ഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചും ഗാസിയാബാദ് ആക്രമണ ട്വീറ്റുകളുടെ പേരില്‍ രാജ്യത്തെ മേധാവിക്കെതിരെ കേസ് എടുത്തും സര്‍ക്കാര്‍ ട്വിറ്ററിനെതിരെ നടപടി ശക്തമാക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദിെന്റ അക്കൗണ്ടിന് സമൂഹ മാധ്യമം താത്കാലിക വിലക്കേര്‍പെടുത്തിയിരുന്നു.
അതിനു ശേഷം ഉത്തര്‍ പ്രദേശ് പൊലീസ് ട്വിറ്റര്‍ മേധാവി മനീഷ് മഹേശ്വരിയെ വിളിച്ചുവരുത്തി. ഗാസിയാബാദ് സംഭവവുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമര്‍ശനം.
ഒരു ജനാധിപത്യ രാജ്യത്ത് ആദ്യമായി ഉപയോക്താവ് നല്‍കിയ ഉള്ളടക്കത്തിന് സമൂഹ മാധ്യമം കേസില്‍ കുരുങ്ങുകയെന്ന പുതിയ നടപടിക്കും സംഭവം സാക്ഷിയായി.
കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമപ്രകാരം സമൂഹ മാധ്യമ പോസ്റ്റുകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദികളാകും. നീക്കാന്‍ ആവശ്യപ്പെട്ടയുടന്‍ ഒഴിവാക്കിയും ആദ്യമായി പോസ്റ്റിട്ടയാളെ കുറിച്ച വിവരങ്ങള്‍ പങ്കുവെച്ചും സഹായിക്കുകയും വേണം. ഇതിനു പുറമെ, പരാതി പരിഹാര ഉദ്യോഗസ്ഥന്, നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍ എന്നിവരെയും വെക്കണം.

Follow us on