സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി പോൾ വാൾട്ട് താരത്തെ ഏറ്റെടുത്തു കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം >>> കഴിഞ്ഞ ദിവസങ്ങ ളിൽ സമൂഹ മാധ്യമങ്ങളിൽ  എല്ലാം പ്ര ചരിച്ചു വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചു പയ്യൻ  ഒരു വടി കഷ്ണവുമായി ഉയരത്തിലേ ക്ക് എടുത്തു ചാടുന്ന ദൃശ്യമായിരുന്നു അത്  . ആ മിടുക്കനെ അനേഷിച്ചുള്ള യാത്രയിൽ ആയിരുന്നു  കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അ ക്കാദമി അധികൃതർ. അവസാനം ആ കൊച്ചു മിടുക്കനെ കാസറഗോഡ് ഉപ്പള മലബാർ നഗറിൽ നിന്ന് കണ്ടെത്തി.ഉ പ്പ ള മുസോടിയിലെ അഫ്സൽ എന്ന ഈ മിടുക്കനെകണ്ടെത്താൻ സഹായി ച്ചത് ഡോ. അബ്ദുൽ മജീദ് ആണ്. ഡോ. മജീദ് കാസര്കോടിന്റെ വികസ ന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബിൽഡ് അപ്പ്‌ കാസർഗോഡ് എന്നാ സാമൂഹിക പ്രതിബദ്ധത ഉള്ള കൂട്ടായിമയുടെ ജനറ ൽ സെക്രട്ടറി കൂടിയാണ്.  അഫസലിൻ്റ പിതാവ് ഹനീഫ മത്സ്യ തൊഴിലാളിയാ ണ്. കൊച്ചു മിടുക്കനായ അഫ്സൽ ഉപ്പള ഹൈ സ്കൂളിൽ 9 ക്ലാസ്സ്‌ വിദ്യാർ ത്ഥിയാണ്.
തികച്ചും നിർധന കുടുംബത്തിലെ  13 കാരനായ അഫ്സലിന്റെ ഉള്ളിലെ കാ യിക പ്രതിഭ തിരിച്ചറിഞ്ഞത് അയൽ വാസിയും  പോൾ വാൾട് താരവുമായ  തസ്ലീം ആണ്. അഫ്സൽ  എന്ന ഈ 13 കാരനു   ഇനി കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നൽകും. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോ സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറു ഗീസ്  ആണ്‌ അഫ്സലിനെ മാർ അത്ത നേഷ്യസ് സ്പോർട്സ് അക്കാദമിയിൽ എടുക്കാൻ തീരുമാനിച്ചത്. അക്കാദമി പരിശീലകനായ അഖിൽ എന്ന യുവ പരിശീലകന്റെ കീഴിൽ ആണ്‌ അഫ്സ ലിന്റെ തുടർ പരിശീലനങ്ങൾ. അഫ്സൽ എന്ന കൊച്ചുമിടുക്കന്റെ  അടങ്ങാത്ത പോരാട്ട വീര്യത്തിനുള്ള അംഗീകാരവും കൂടിയാണ് ഇതെന്ന് നിസംശയം പറയാം. ഒരു പക്ഷേ എം. എ സ്പോർട്സ് അക്കാദമി യുടെ പരി ശീലന കളരിയിൽ  നിന്ന്  ഭാവിയിലെ പുതിയൊരു കായിക താരത്തിന്റെ പി റവിയാകാം അഫ്സലിലൂടെ നാം കാ ണുവാൻ പോകുന്നത്. കാത്തിരിക്കാം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *