കൊച്ചി>>>സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പല്‍/സിറ്റി കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയും പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയുമാക്കി. വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കോവിഡ് മൂലം വാഹന ഗതാഗത സൗകര്യം മതിയാം വണ്ണം ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണം നടത്തിയതെന്നും സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.