സംസ്​ഥാനത്ത്​​ പെട്രോള്‍ ഡീസല്‍ വില ഞായറാഴ്ചയും വര്‍ധിപ്പിച്ചു

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> ​സംസ്​ഥാനത്ത്​​ പെട്രോള്‍ ഡീസല്‍ വില ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്​ 29 ​ൈപസയും ഡീസല്‍ ലിറ്ററിന്​ 30 ​ൈപസയുമാണ്​ വര്‍ധന. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോള്‍ വില 98.93 രൂപയായി.ഡീസലിന്​ 94.17 രൂപയും. കൊച്ചിയില്‍ 97.32രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോള്‍ വില. ഡീസലിന്​ 92.71രൂപയും.

മെ​േട്രാ നഗരങ്ങളില്‍ മുംബൈയിലാണ്​ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 103.08 രൂപയാണ്​ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നിരക്ക്​. ഡീസലിന്​ 95.14രൂപയും. പെട്രോള്‍ വിലക്ക്​ പിന്നാലെ ഡീസലും വരും ദിവസങ്ങളില്‍ മുംബൈയില്‍ സെഞ്ച്വറിയടിക്കുമെന്നാണ്​ വിലയിരുത്തല്‍.

പെട്രോള്‍ -ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ​േതാടെ വ്യവസായ സ്​ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ്​ വിഗ്​ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ ​സ്​ഥാപനങ്ങളുടെ ചിലവുകളും വര്‍ധിക്കും. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വര്‍ധന കൂടി താങ്ങാനാകില്ലെന്നാണ്​ വിലയിരുത്തല്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →