സംസ്ഥാന സർക്കാരിൻ്റെ പ്രവാസികളോടുള്ള അവഗണനക്ക് ചരിത്രം മാപ്പ് നൽകില്ല; ബെന്നി ബഹനാൻ

web-desk - - Leave a Comment

പെരുമ്പാവൂർ പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു യു ഡി എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാസികൾ മടങ്ങി വരുമ്പോൾ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പ്രവാസികളെ രണ്ടാം കിട പൗരൻമാരായാണ് കാണുന്നതെന്നും, അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തി പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ എം പി അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു എൽദോസ് കുന്നപ്പിളളി എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറി ടി എം സക്കീർ ഹുസൈൻ, വിവിധ ഘടകകക്ഷി നേതാക്കളായ ബാബു ജോസഫ്, ഒ ദേവസി,തോമസ് പി കുരുവിള, മനോജ് മൂത്തേടൻ, കെ.എം എ സലാം, എം യു ഇബ്രാഹിം, ബാബു ജോൺ, കെ പി വർഗീസ്, എസ് ഷറഫ്, ജോർജ് കിഴക്കുശ്ശേരി, കെ പി ബാബു, ടി ജി സുനിൽ, പി കെ മുഹമ്മദ് കുഞ്ഞ്, ബേബി തോപ്പിലാൻ, പി പി അവറാച്ചൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *