സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; 4000 കടന്ന് കോവിഡ് – ഇന്ന് 4351പേർക്ക് രോഗം

web-desk - - Leave a Comment


സംസ്ഥാനത്ത് ആദ്യമായി സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേള നത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ 351. ആരോഗ്യ പ്രവർത്തകർ 71. 45,730 സാംപിളുകൾ പരിശോധിച്ചു. 2737 പേർ മുക്തരായി.
ആറ് ജില്ലകളിൽ 300ന് മുകളിലാണ് കേസുകൾ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർധിക്കുന്നു. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്‍റീൻ പാലിക്കണം. പ്ലസ് വൺ പ്രവേശം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്താവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ചുപോകുന്നതുവരെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പത്തനംതിട്ടയിൽ ഓണത്തിന് ശേഷം കോവിഡ് വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *