സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്ന് തുറക്കും.ശനി യാഴ്ച ലോക്ക് ഡൗണ്‍ പിന്‍വലി ച്ച സാഹചര്യത്തി ലാണ് ബാറുകളും ബിവറേജസ്,ക ണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്

web-desk -

തിരുവനന്തപുരം>>>സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്ന് തുറക്കും. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം.

നേരത്തെ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.