
സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും ക്രൂരത. നായയെ വാഹനത്തില്‍ കെട്ടിവലിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം.അയര്‍ക്കുന്നം- ലാക്കാട്ടൂര്‍ റോഡിലെ തേലാമറ്റം എന്ന സ്ഥലത്ത് വച്ചാണ് നായയെ കെട്ടിവലിച്ചത്.
വായനശാലയുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിവലിക്കുകയാണെന്ന് വ്യക്തമായത്. മറ്റ് സ്ഥാപനങ്ങളിലെയും സിസി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അതേസമയം കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാറോടിച്ചത് പ്രദേശവാസി അല്ലെന്നും സൂചന.
