സംസ്ഥാനത്ത് ഇന്ന് 3026 പേർക്ക് കോവിഡ്

web-desk - - Leave a Comment

സംസ്ഥാനത്ത് ചൊവ്വാഴ്ച 3026 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 562 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 358 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 318 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 246 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 226 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 217 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 209 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 166 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 160 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 158 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 129 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 85 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

2723 പേർക്ക് സമ്പർക്കത്തിലൂടെ

2723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 163 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

1862 പേരുടെ പരിശോധനാഫലം നെഗറ്റീവ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 68,863 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

13 മരണങ്ങൾ

13 മരണങ്ങളാണ് ചൊവ്വാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കൽ സ്വദേശി നെൽസൺ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബർ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരൻ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാൻ (80), കണ്ണൂർ തിരുവാണി ടെമ്പിൾ സ്വദേശിനി വി. രമ (54), സെപ്റ്റംബർ 4ന് മരണമടഞ്ഞ തൃശൂർ ചെങ്ങള്ളൂർ സ്വദേശി ബാഹുലേയൻ (57), എറണാകുളം സ്വദേശി സതീഷ്‌കുമാർ ഗുപ്ത (71), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂർ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരൻ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂർ കണ്ണപുരം സ്വദേശി മുനീർ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

89 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം

89 ആരോഗ്യപ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസർഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാൻമാർക്കും രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *