
തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ഇളവ് അനുവദിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
വ്യാപാരികളുമായുള്ള ചര്‍ച്ച കഴിഞ്ഞതോടെ ലോക്ക്ഡൗണിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകയോഗത്തില്‍ തീരുമാനമെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകനയോഗം.
ബ്രക്രീദ് പ്രമാണിച്ച് ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ല എന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് നിരത്തുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയുണ്ടാകും.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറായാത്തതും, നിയന്ത്രണങ്ങള്‍ ഇളവില്ലാതെ തുടരുന്നതിനുമെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ടി.പി.ആര് 15 ശതമാനത്തില്‍ കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും അടുത്ത മൂന്ന് ദിവസം തുറക്കാം.
ഇന്നലെയും സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 13,000 കടന്നു. ടി.പി.ആര് 10.55 ശതമാനമാണ്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ 19,359 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Follow us on