സംസ്ഥാനത്ത്‌ ലോക്‌ ഡൗൺ ജൂൺ16 വരെ നീട്ടി; ഇളവുകൾ എന്തൊക്കെ ആർക്കൊക്കെ പുറത്തിറങ്ങാം

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് കോവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തി ൽ നിലവിലെ ലോക്‌ ഡൗൺ നിയന്ത്ര ണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങ ളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോ കനയോഗത്തിൽ മുഖ്യമന്ത്രി പിണറാ യി വിജയൻ പറഞ്ഞു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാ പനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേ ജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രിക ൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങി യവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാ നുമതി നൽകും. ബാങ്കുകൾ നിലവിലു ള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദവിസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപന ങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീനുകൾ തുട ങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർ ത്തനം ആരംഭിക്കും.സ്വകാര്യ ആശു പത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർ ത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽ കും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആ ശുപത്രികളെ വാക്‌സിനേഷൻ പ്രവർ ത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിദ്ദേശിച്ചു.
വാഹനഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറ ക്കാവുന്നതാണ്‌.മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.ഹൈ ക്കോടതി നർദ്ദേശ പ്രകാരം അഭിഭാഷ കരെയും അവിടത്തെ മറ്റ്‌ ഉദ്യോഗസ്ഥ ർമാരെയും വാക്‌സിനേഷൻ മുൻഗണ നാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും മുൻഗണന നൽകും.
വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും.

സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പി റേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേ ണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ദ്ധസമിതിയോടും ആരോഗ്യവകു പ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കുട്ടികളിലെ കോവിഡ്‌ ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും.
വിദേശ രാജ്യങ്ങളിൽ കോവാക്‌സിന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോ വാക്‌സിൻ എടുത്തവർ ക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെ യ്യാനാകുമെന്ന്‌ പരിശോധിക്കും നീറ്റ്‌ പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്ക റ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌.

സർട്ടിഫിക്കറ്റുകൾ ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈ നായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി.എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →